Breaking News

കെ.എസ്.ടി.എ ചിറ്റാരിക്കൽ ഉപജില്ലാ കലാവേദിയുടെ ഹ്രസ്വചിത്രം "എന്നും ഒപ്പം" ബിരിക്കുളത്ത് ചിത്രീകരണം തുടങ്ങി


ബിരിക്കുളം: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ  ചിറ്റാരിക്കാൽ കലാവേദിയുടെ ഹ്രസ്വ  ചിത്രം  "എന്നും ഒപ്പം" ബിരിക്കുളത്ത്‌  ചിത്രീകരണം ആരംഭിച്ചു. 

കേരളത്തിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റങ്ങളെ അടയാളപ്പെടുത്തുന്നതാണ് ഈ ഹ്രസ്വ ചിത്രം. കെ എസ് ടി എ ജില്ലാ പ്രസിഡൻറ് എ ആർ വിജയകുമാർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ചടങ്ങിൽ 

വി കെ റീന, ഷൈജു ബിരിക്കുളം  ബിജു. എം, പി അനിത, അനിതകുമാരി വി, ബിന്ദു എം വി, രാധിക വി  എന്നിവർ പങ്കെടുത്തു. ജിതേഷ്‌ കമ്പല്ലൂരിന്റെ കഥയ്ക്ക് ബിജു എം തിരക്കഥ നിർവഹിച്ച് ഷൈജു ബിരിക്കുളം സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിജേഷ് വിമാക്സ് ആണ്.

No comments