എയിംസ്: കാഞ്ഞങ്ങാട് നടന്ന സ്ഥാനാർത്ഥികളുടെ മുഖാമുഖം പരിപാടി ശ്രദ്ധേയമായി
കാഞ്ഞങ്ങാട്: എയിംസ് ജനകീയ കൂട്ടായ്മ സ്ഥാനാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് കാഞ്ഞങ്ങാട് മുഖാമുഖം പരിപാടി നടത്തി.
എയിംസ് കാസറഗോഡ് ജില്ലയിൽ തന്നെ സ്ഥാപിക്കണമെന്ന് സ്ഥാനാർത്ഥികൾ ഏക സ്വരത്തിൽ ആവശ്യപ്പെട്ടു. കാസറഗോഡിന്റെ ആരോഗ്യ പിന്നോക്കാവസ്ഥയും എൻഡോസൾഫാൻ ദുരിതത്തിന്റെ തീവ്രതയും കണക്കിലെടുത്ത് എയിംസ് കാസറഗോഡ് ജില്ലയ്ക്ക് അനിവാര്യമാണെന്ന് സ്ഥാനാർത്ഥികൾ പൊതുവിലയിരുത്തൽ നടത്തി.അമ്പലത്തറ കുഞ്ഞികൃഷ്ണൻ ഉൽഘാടനം ചെയ്തു.
സിസ്റ്റർ ജയ ആന്റോ മംഗലത്ത് അദ്ധ്യക്ഷം വഹിച്ചു.
അഡ്വ: നിസാം ഫലാഹ് മോഡറേറ്ററായി ചർച്ച നിയന്ത്രിച്ചു. എ.ഹമീദ് ഹാജി, വിവിധ വാർഡുകളിൽ നിന്നും ജനവിധി തേടുന്ന എം.വി. ലക്ഷ്മണൻ , വി.ചന്ദ്രിക, ടി. അസീസ്, . പി.കെ.രഞ്ജിനി, ലീല അതിയാമ്പൂർ, ശാലിനി പ്രഭാകരൻ, പി. അരവിന്ദാക്ഷൻ, എ.കെ. ശീതൾ, സി.കെ. അഷറഫ്, അബ്ദുളള ഇടക്കാവ് തുടങ്ങിയവർ സംസാരിച്ചു.
നാസർ കൊട്ടിലങ്ങാട് സ്വാഗതവും ഫറീന കോട്ടപ്പുറം നന്ദിയും പറഞ്ഞു.
No comments