നേതാക്കൾ ഇടപെട്ടു ; ജില്ലയിൽ യു.ഡി.എഫുമായുള്ള ജോസഫ് വിഭാഗം തർക്കത്തിന് പരിഹാരം
വെള്ളരിക്കുണ്ട്: സീറ്റ് വിഭജന തർക്കം കാരണം ജില്ലയിലെ യുഡിഎഫുമായി നിസഹകരിക്കുവാൻ തീരുമാനമെടുത്തിരുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗം, മുതിർന്ന സംസ്ഥാന നേതാക്കളുടെ ഇടപെടലിനെത്തുടർന്ന് മുൻ തീരുമാനം മാറ്റി യുഡിഎഫുമായി സഹകരിക്കുവാൻ തീരുമാനിച്ചു. കഴിഞ്ഞദിവസം ജില്ലയിലെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിർദ്ദേശം മാനിച്ചും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ പി.ജെ ജോസഫ് എന്നിവരുടെ കർശന നിലപാടും സ്വീകരിച്ചാണ് തീരുമാനം. ജില്ലാ പഞ്ചായത്ത് ചിറ്റാരിക്കൽ ഡിവിഷൻ സ്ഥാനാർഥിത്വത്തിൽ നിന്നും ജെയിംസ് മാരൂർ പിൻ വാങ്ങുവാൻ തീരുമാനിച്ചു. ഈസ്റ്റ് എളേരി പഞ്ചായത്തിലെ 8, 10 വാർഡുകളിലെ സ്ഥാനാർഥികളെയും പിൻവലിക്കുവാൻ തീരുമാനമായി. പനത്തടി, ബളാൽ പഞ്ചായത്തുകളിൽ സൗഹൃദമത്സരം നടത്തുവാനും തീരുമാനിച്ചു. മുൻ എം.എൽ. എ കെ. പി. കുഞ്ഞിക്കണ്ണൻ, യു. ഡി. എഫ്. ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ജെറ്റോ ജോസഫ്, ജോർജ് പൈനാപ്പള്ളി, എം.ജയിംസ് എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ പങ്കെടുത്ത ചർച്ചകളിലാണ് തീരുമാനമെടുത്തത്.

No comments