Breaking News

വെള്ളരിക്കുണ്ട് മാവുള്ളാലിൽ യു.ഡി.എഫ് പ്രചരണ ബാനറുകൾ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു


വെള്ളരിക്കുണ്ട്: കിനാനൂർ കരിന്തളം പഞ്ചായത്ത് വാർഡ് 10 കൂരാംകുണ്ടിൽ മാവുള്ളാൽ ചെക്ക്ഡാമിനു സമീപം സ്ഥാപിച്ച UDF സ്ഥാനാർത്ഥികളുടെ ബാനറുകളും പോസ്റ്ററുകളുമാണ് രാത്രിയുടെ മറവിൽ സമൂഹ വിരുദ്ധർ നശിപ്പിച്ചത്. UDF ൻ്റെ വിജയം സുനശ്ചിതമായതിൽ ഭീതി പൂണ്ട എതിർ ചേരിക്കാരാണ് ഇതിനു പിന്നിൽ എന്നു് UDF തിരഞ്ഞെടുപ്പ് കമ്മിറ്റി ആരോപിച്ചു. UDF കമ്മിറ്റി ഭാരവാഹികളായ ഹരിപ്രസാദ് ,ജോസ് പനയ്ക്കാ തോട്ടം, വിജിമോൻ എന്നിവർ സംസാരിച്ചു.സംഭവത്തിൽ യോഗം അപലപിക്കുകയും  സമഗ്ര അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. കൺവീനർ എം.കെഹരിപ്രസാദിൻ്റെ പരാതിയിൽ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.

No comments