Breaking News

മാലോം കണ്ണീർവാടിയിൽ നിരവധി റംമ്പൂട്ടാൻ ചെടികൾ വെട്ടിനശിപ്പിച്ചു


വെള്ളരിക്കുണ്ട്: മാലോം കണ്ണീര്‍വാടിയില്‍ നിരവധി റംമ്പൂട്ടാന്‍ ചെടികള്‍ വെട്ടിനശിപ്പിച്ചു - അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 8 ഏക്കര്‍ സ്ഥലത്ത് റബ്ബര്‍ മരങ്ങള്‍ വെട്ടിമാറ്റിയായിരുന്നു ഇവിടെ റംമ്പൂട്ടാന്‍ കൃഷി ഇറക്കിയത്. കൃഷി ആവശ്യത്തിനായി ഇതിനോടകം ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് കഴിഞ്ഞു.മലയോര മേഘലയില്‍ ആദ്യമായിട്ടാണ് വലിയ തോതില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇവിടെ ഈ കൃഷി ആരംഭിച്ചത്. ആരിലും കൗതുകം ഉളവാകും വിധമാണ് ചെടികള്‍ തഴച്ച് വളര്‍ന്നത്. ജലസേചനത്തിന് ഉപയോഗിക്കന്ന പൈപ്പുകളും നശിപ്പിച്ചിട്ടുണ്ട്. തോട്ടം ഉടമ അബ്ദുള്‍ വാജിദ് വെള്ളരിക്കുണ്ട് പൊലീസില്‍ പരാതി നല്‍കി.

No comments