മറഡോണയുടെ പേരിൽ മ്യൂസിയം നിർമിക്കുമെന്ന് ബോബി ചെമ്മണ്ണൂർ
ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ലോകോത്തര മ്യൂസിയം നിർമ്മിക്കുമെന്ന് പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ബോബി ചെമ്മണ്ണൂർ. 1986 ലെ ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ 'ദൈവത്തിൻറെ കൈ' പ്രകടനത്തിന് പ്രതീകമായി സ്വർണ്ണത്തിൽ തീർത്ത പൂർണ്ണകായ ശില്പം ആയിരിക്കും മ്യൂസിയത്തിലെ മുഖ്യ ആകർഷണം.
കൊൽക്കത്തയിലോ കേരളത്തിലോ ആയിരിക്കും മ്യൂസിയം നിർമ്മിക്കാനുദ്ദേശിക്കുന്നതെന്ന് ബോബി ചെമ്മണ്ണൂർ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു .

No comments