Breaking News

യാദവ സമുദായത്തെ അപമാനിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പു പറയണം, യാദവ സഭ


യാദവ സമുദായത്തെയും യാദവ കുലത്തെയും നിരന്തരം പ്രസ്താവനയിലൂടെ അപമാനിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തൻ്റെ പദവിയുടെ മഹത്വം ഓർമ്മിക്കണമെന്നും പ്രസ്താവന പിൻവലിച്ച് സമുദായത്തോട് ഖേദം പ്രകടിപ്പിക്കണമെന്നും യാദവ സഭ വെള്ളരിക്കുണ്ട് താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.പ്രസ്താവന പിൻവലിച്ച് മാപ്പു പറയാൻ തയ്യാറാകാത്ത പക്ഷം സമുദായ വികാരം നെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും പ്രസിഡണ്ട് പി ടി നന്ദകുമാർ വെള്ളരിക്കുണ്ട് ,സെക്രട്ടറി കരിമ്പിൽ രാജേന്ദ്രൻ മാസ്റ്റർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

No comments