നീലേശ്വരം പെട്രോൾ പമ്പിലെ ജനറേറ്ററിൽ തീപിടുത്തം ജീവനക്കാരൻ്റെ ജാഗ്രതയിൽ വൻ ദുരന്തം ഒഴിവായി
നീലേശ്വരം : നീലേശ്വരം ബസ് സ്റ്റാന്റു പരിസരത്തെ ഭാരത് പെട്രോൾ പമ്പിലെ ജനറേറ്ററിനു തീ പിടിച്ചത് ശ്രദ്ധയിൽ പെട്ട പമ്പ് ജീവനക്കാരന്റെ സംയോജിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്. പമ്പിലെ ഓഫീസിനു പിറകിലായി സ്ഥാപിച്ച ജനറേറ്ററിൽ നിന്നു പുക ഉയരുന്നതു കണ്ടയുടൻ ജീവനക്കാരൻ ഫയർ എക്സ്ടൻഷൻ ഉപകരണവുമായി ചെന്നപ്പോഴേക്കും ബാറ്ററി ഭാഗത്തെല്ലാം തീ പടർന്നിരുന്നു ഒരു നിമിക്ഷം പകച്ചു നിന്നെങ്കിലും ഉടൻ ഫയർ എക്സ്‌ടൻഷൻ ഉപകരണം കൊണ്ട് തീയണക്കാൻ തുടങ്ങി. ജനറേറ്ററിൽ നിന്നും നൂറ്റിനാൽപ്പതു ലിറ്ററിന്റെ ഡിസൽ ടാങ്കിലേക്കും തീ പടരാതിരിക്കാൻ ഇതു മൂലം കഴിഞ്ഞെന്നും ജിവനക്കാൻ പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം സ്റ്റേഷൻ ഓഫീസറുടെ നേതൃത്ത്വത്തിൽ കാഞ്ഞങ്ങാടു നിന്ന് അഗ്നിരക്ഷാസേനയും എത്തിയിരുന്നു. സമയോജിതമായ ഇടപെടെൽ മൂലം ദുരന്തം ഒഴിവാക്കിയ പമ്പിലെ ജീവനക്കാരെ അഗ്നിരക്ഷാ സേനാംഗങ്ങൾ അഭിനന്ദിച്ചു.

No comments