Breaking News

വെള്ളരിക്കുണ്ട് മങ്കയത്ത് കാർ നിയന്ത്രണം വിട്ട് ടെലഫോൺ പോസ്റ്റിലിടിച്ചു തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ സ്ഥലത്തെത്തിയ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ഷിനോജ് ചാക്കോ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി


വെള്ളരിക്കുണ്ട് മങ്കയത്ത് കാർ നിയന്ത്രണം വിട്ട് ടെലഫോൺ പോസ്റ്റിലിടിച്ചു. ബന്ധുവിൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോകവെയാണ് മങ്കയത്ത് വച്ചാണ് കാർ അപകടത്തിൽ പെട്ടത്. വാഹനത്തിലുള്ളയാൾ നിസാര പരിക്കുകളോടെ രക്ഷപെട്ടു. അപകടം നടന്ന സമയത്ത് ഇലക്ഷൻ പര്യടനവുമായി അത് വഴി പോവുകയായിരുന്ന ജില്ലാ പഞ്ചായത്ത് കള്ളാർ ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷിനോജ് ചാക്കോ അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തൻ്റെ വാഹനം നിർത്തുകയും ഇറങ്ങിച്ചെന്ന് കാര്യങ്ങളിൽ ഇടപെടുകയും ചെയ്തു.  ടെലഫോൺ പോസ്റ്റിലിടിച്ച വാഹനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചെങ്കിലും ഓടിച്ചയാൾ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

No comments