ആകാശവാണി നിലയങ്ങൾ പൂട്ടാനുള്ള നീക്കത്തിനെതിരെ നാടക് ജില്ലാ കമ്മറ്റി കാഞ്ഞങ്ങാട് നടത്തിയ തെരുവ് നാടകം ശ്രദ്ധേയമായി
ആകാശവാണി നിലയങ്ങൾ പൂട്ടാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് നാടക് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.1950 ൽ സ്ഥാപിച്ച കോഴിക്കോട് നിലയമാണ് പൂട്ടാൻ തീരുമാനിച്ചത്.
പ്രതിഷേധ ഭാഗമായി നാടക് കലാകാരന്മാർ അവതരിപ്പിച്ച തെരുവ് നാടകം ശ്രദ്ധേയമായി. സാധാരണക്കാരിൽ സാധാരണക്കാരുടെ വിനോദത്തിനും വിജ്ഞാനത്തിനുമുള്ള ഏക ആശ്രയമായ റേഡിയോ പരിപാടികൾ ഇല്ലാതാവുമ്പോൾ അവർ അനുഭവിക്കുന്ന മനോവേദകളാണ് നാടകത്തിലൂടെ പകർന്ന് തരുന്നത്. രാജേഷ് അഴീക്കോടൻ, ഹരിദാസ് കുണ്ടംകുഴി, റഫീഖ് മണിയങ്ങാനം, വേണു മാങ്ങാട്, രവി പട്ടേന, ജയദീപ്, അമ്പുരാജ് എന്നിവരാണ് റേഡിയോ തെരുവ് നാടകം അവതരിപ്പിച്ചത്.
പിവി അനുമോദ്, നന്ദകുമാർ മാണിയാട്ട്, സുധാകരൻ കാടകം തുടങ്ങിയവർ സംസാരിച്ചു.
No comments