Breaking News

കാത്തിരിപ്പിനൊടുവിൽ ബളാൽ രാജപുരം റോഡ് റീടാറിംഗ് പ്രവർത്തി തുടങ്ങി തൊട്ട് പുറകെ കുടിവെള്ള പൈപ്പിനായുള്ള കുഴിയെടുക്കലും പുരോഗമിക്കുന്നു!






വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്ക്കരമായ ബളാൽ രാജപുരം റോഡിൻ്റെ റീടാറിംഗ് പ്രവർത്തി നിയമക്കുരുക്കുകളിൽ പെട്ട് നിർത്തിവച്ചിരുന്നു. ഒരാഴ്ച്ച മുമ്പാണ് പ്രവർത്തി പുനരാരംഭിച്ചത്. എന്നാൽ വെറും നൂറ് മീറ്റർ ടാറിംഗ് പൂർത്തിയാവുന്നതിന് മുന്നേ സ്വജൽ കുടിവെള്ള പദ്ധതിക്കായി റോഡരികിൽ കുഴിയെടുക്കലും തുടങ്ങി. ഇത്രയും കാലം ഉണ്ടായിട്ടും റോഡ് പ്രവർത്തി തുടങ്ങിയപ്പോൾ തന്നെ കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ കാത്തിരുന്നത് എന്തിനാണെന്നാണ് നാട്ടുകാരുടെ ചോദ്യം.


കുടിവെള്ള പദ്ധതിയുടെ ടെണ്ടർ നടപടി പൂർത്തിയായ ഉടൻ പ്രവർത്തി ആരംഭിക്കുകയാണ് ഉണ്ടായതെന്നാണ് അറിയാൻ കഴിഞ്ഞത്. മൂന്നരക്കോടി രൂപയുടേതാണ് പദ്ധതി.



വെള്ളരിക്കുണ്ട് മുതൽ ബളാൽ ആനക്കല്ല് ജംഗ്ഷൻ വരെ അഞ്ഞൂറോളം കുടിവെള്ള കണക്ഷനുകളാണ് ഉള്ളത്. ഇതിൽ വെള്ളരിക്കുണ്ട് ഭാഗത്ത് മാസങ്ങൾക്ക് മുമ്പേ പൈപ്പ് സ്ഥാപിച്ചിരുന്നു. ബളാൽ മുതൽ ആനക്കല്ല് വരെയാണ് ഇനി ബാക്കിയുള്ളത്, ഇതിനായി ഒരു കിലോമീറ്ററോളം കുഴിയെടുത്ത് പൈപ്പ് സ്ഥാപിക്കാനുണ്ട്. മണ്ണ്മാന്തി യന്ത്രത്തിൻ്റെ ടയറുകൾ അമർന്ന് ടാറിംഗ് ഇളകിപ്പോവുകയാണെന്നും നാട്ടുകാർ പറയുന്നു. കുഴിയെടുത്ത മണ്ണ് മുഴുവൻ റോഡരികിൽ ഇട്ടതിനാൽ വാഹനങ്ങൾ കടന്നു പോകാൻ ബുദ്ധിമുട്ടുന്നതോടൊപ്പം പൊടിശല്യം മൂലം യാത്രക്കാരും സമീപത്തെ വീട്ടുകാരും ദുരിതത്തിലാണ്.

No comments