കേന്ദ്ര സർക്കാറും കർഷക സംഘടനകളുമായി ഇന്ന് നിർണായക ചർച്ച
കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായി ഇന്ന് നടക്കാനിരിക്കുന്ന നിര്‍ണായകം. ഇത് അഞ്ചാം തവണയാണ് സര്‍ക്കാറും കര്‍ഷക സംഘടനകളും തമ്മില്‍ ചര്‍ച്ച നടക്കുന്നത്. ഇന്നത്തെ ചര്‍ച്ചയിലും പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഇതിന്റെ ഭാഗമായി സമരം രാജ്യവ്യാപകമാക്കാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കോര്‍പറേറ്റുകളുടെയും കോലം കത്തിക്കും.
തുറന്ന മനസോടെയാണ് ചര്‍ച്ചയെ സമീപിക്കുന്നതെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ വ്യക്തമാക്കി. നിയമങ്ങള്‍ പിന്‍വലിക്കും വരെ പ്രക്ഷോഭം തുടരാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഇന്നത്തെ ചര്‍ച്ചയും കൂടി അലസിയാല്‍ പ്രക്ഷോഭത്തിന്റെ തീവ്രത വര്‍ധിക്കും. തുടര്‍ച്ചയായ പത്താം ദിവസത്തിലെത്തി നില്‍ക്കുകയാണ് കര്‍ഷക സമരം
No comments