ചെറുവത്തൂരിൽ ഓട്ടോറിക്ഷ അഗ്നിക്കിരയാക്കി
ചെറുവത്തൂർ: വോട്ടെടുപ്പിനു പിന്നാലെ അക്രമം. കോൺഗ്രസ് പ്രാദേശിക നേതാവിന്റെ ഓട്ടോറിക്ഷ അഗ്നിക്കിരയാക്കി. ചെറുവത്തൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് കാടങ്കോട് നെല്ലിക്കാലിലെ യുഡിഎഫ് സ്ഥാനാർത്ഥി കെവി ഇന്ദുലേഖയുടെ ഭർത്താവും വാർഡ് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ടുമായ പത്തിൽ സുരേശന്റെ ഓട്ടോ റിക്ഷയാണ് തിങ്കളാഴ്ചരാത്രിയോടെ അഗ്നിക്കിരയാക്കിയത്. കാവുംചിറയിലെ വീട്ടു പരിസരത്ത് നിർത്തിയിട്ടിരുന്ന കെഎൽ 60 ഡി 6453 നമ്പർ റിക്ഷയാണ് കത്തിച്ചത്. ഓട്ടോ പൂർണ്ണമായും കത്തി നശിച്ചു. വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി.
അക്രമത്തിനു പിന്നിൽ സിപിഎമ്മാണെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ ആരോപിച്ചു.
പരാജയ ഭീതി പൂണ്ട എൽഡിഎഫുകാർ അക്രമം അഴിച്ചു വിടുകയാണെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും യുഡിഎഫ് ചെറുവത്തൂർ പഞ്ചായത്ത് നേതൃത്വം ആവശ്യപ്പെട്ടു.

No comments