Breaking News

ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം പറശ്ശിനിക്കടവ് പാമ്പ് വളർത്തൽ കേന്ദ്രം സന്ദർശകർക്കായി തുറന്നുകൊടുത്തു



പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ സന്ദർശകരെ അനുവദിക്കുകയുള്ളുവെന്ന് ഡയറ് ക്ടർ പ്രഫസർ ഇ കുഞ്ഞിരാമൻ അറിയിച്ചു.

കോവി ഡിൻ്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒമ്പത് മാസക്കാലമായി അടച്ചിട്ട പറശ്ശിനിക്കടവ് പാമ്പ് വളർത്തൽ കേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു.

വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കാൻ കഴിഞ്ഞുവെന്നും വർഷങ്ങളായി സന്ദർശകരുമായി സംബന്ധിക്കുന്ന ഒരു പശ്ചാത്തലത്തിലാണ് വന്യമൃഗ ജീവികൾ എന്നും അതിനൊരു തടസ്സമാണ് ഈ കാലഘട്ടത്തിൽ നേരിട്ടതെന്നും പ്രൊഫസർ ഇ. കുഞ്ഞിരാമൻ പറഞ്ഞു

9 മാസങ്ങളായി അടച്ചിട്ട തിനെ തുടർന്ന് സന്ദർശകർ ആരും എത്താത്തതിനാൽ ജീവികളുടെ ആവാസവ്യവസ്ഥ രീതിയിലടക്കം മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. സന്ദർശകരുമായി ഏറെ അടുപ്പം പുലർത്തിരിന്നു ഇവിടുത്തെ ജീവികൾ എല്ലാം. അതിന് ഈ ലോക് ഡൗൺ കാലം മാറ്റം വരുത്തി യെന്ന്പാർക്ക് അധികൃതർ പറയുന്നത്. സന്ദർശകർ എത്തുന്നതോടെ ഘട്ട ഘട്ടമായി ജീവികൾ സന്ദർശകരുമായി ഇടപഴകൻ സാധ്യത ഉളളു. ലോക് ഡൗൺ കാലത്ത് വളരെ നല്ല രീതിയിലാണ് പാർക്ക് അധികൃതർ ജീവികളെ പരിചരിച്ചത്.

കഴിഞ്ഞ വർഷം 5 ലക്ഷം ആളുകളാണ് പാർക്ക് സന്ദർശിച്ചത്.

No comments