വാളയാറിൽ രണ്ടുകോടിയുടെ കഞ്ചാവ് വേട്ട; പയ്യന്നൂർ സ്വദേശി അടക്കം നാലുപേർ പിടിയിൽ
വാളയാറിൽ രണ്ടുകോടിയുടെ കഞ്ചാവ് പിടികൂടി. വിശാഖപട്ടണത്തു നിന്നും കൊച്ചിയിലേക്ക് പച്ചക്കറി വണ്ടിയിൽ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാലുപേർ എക്സൈസിന്റെ പിടിയിലായി.
പട്ടാമ്പി തിരുവേഗപ്പുറ കളത്തുംപടി വീട്ടിൽ വിജേഷ് (31), പയ്യന്നൂർ കണ്ണമംഗലം കുറ്റൻ പറമ്പിൽ വീട്ടിൽ ഷിനോജ് (33), കൊച്ചി കണയന്നൂർ പൂണിത്തറ പറപ്പുള്ളി വീട്ടിൽ സിക്സണ്‍ (31), തൃപ്പൂണിത്തുറ കൊപ്പാണ്ടിശേരി വീട്ടിൽ രാജേഷ് (42) എന്നിവരാണ് പിടിയിലായത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

No comments