Breaking News

സ്പീക്കർ ശ്രീരാമകൃഷ്ണൻ സ്വർണ്ണക്കള്ളക്കടത്തുകാരെ സംരക്ഷിച്ചു: BJP സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ


കാസര്‍കോട്: നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ സ്വര്‍ണ കള്ളക്കടത്തുകാരെ സംരക്ഷിച്ചുവെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കാസർകോട് നടന്ന മീറ്റ് ദ പ്രസിലാണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കർക്ക് എതിരെ സുരേന്ദ്രൻ വീണ്ടും ആഞ്ഞടിച്ചത്. സ്പീക്കറുടേത് പദവി മറന്നുള്ള ഇടപെടലുകളാണ്. സ്ഥാനത്തിന്റെ പവിത്രത അദ്ദേഹം നഷ്ടപ്പെടുത്തി. നിയമസഭയിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ സ്പീക്കർ ഇടപെട്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.

തെളിവുകൾ ഓരോന്നായി പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. തൃപ്തികരമായ വിശദീകരണം നൽകാൻ സ്പീക്കർക്ക് കഴിയുന്നില്ല. സ്പീക്കര്‍ക്ക് ആ പദവിയിൽ അധികകാലം പിടിച്ച് നിൽക്കാനാകില്ല. ജനാധിപത്യ സംവിധാനത്തിന്റെ അടിവേര് അറക്കുന്ന നടപടിക്ക് കൂട്ടുനിന്ന സ്പീക്കർ ഉടൻ രാജി വെക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

No comments