നേന്ത്രവാഴ കർഷകർക്കിത് കണ്ണീരിന്റെ കാലം നേന്ത്രപഴത്തിന് കിലോയ്ക്ക് 15 രൂപ പോലും തികച്ച് കിട്ടാതെ കർഷകർ ദുരിതത്തിൽ
കാഞ്ഞങ്ങാട്: നാടൻ നേന്ത്രപഴത്തിന് കിലോവിന് 15 രൂപ പോലും തികച്ച് കിട്ടാതെ കർഷകർ ദുരിതത്തിൽ. നേരിട്ട് തോട്ടങ്ങളിൽ വന്ന് നേന്ത്രവാഴക്കുല എടുക്കുന്ന ഇടനിലക്കാർ കിലോവിന് 20 രൂപ മാത്രമാണ് നൽകുന്നത്. പൊതു വിപണിയിലും നേന്ത്ര വാഴപഴത്തിന് വില കുറവാണ്. നാടൻ കുലകൾക്ക് കിലോവിന് 30 മുതൽ 40 രൂപ വരെയാണ് വില. കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കുന്നതിനായി നേന്ത്രവാഴ കൃഷിയിൽ ഏർപ്പെട്ട നൂറ് കണക്കിന് കർഷകരാണ് ചെലവ് പോലും ലഭിക്കാതെ ദുരിതം പേറുന്നത്. പുഴു ശല്യവും വാഴത്തോട്ടങ്ങളിൽ രൂക്ഷമായി തുടരുന്നു. തിരി അടയൽ രോഗവും വ്യാപകമായി നേരിടുന്നു. വേനൽ മഴയിലും കാറ്റിലും വാഴകൾക്ക് പരക്കെ നാശം സംഭവിച്ചിരുന്നു.
ജില്ലയിൽ ഏറ്റവും കൂടുതൽ നേന്ത്രവാഴ കർഷകരുള്ളത് മടിക്കൈ പഞ്ചായത്തിലാണ്.

No comments