Breaking News

ഔഫിനെ കുത്തിയ യൂത്ത്‌ലീഗ് മുനിസിപ്പല്‍ സെക്രട്ടറി ഇര്‍ഷാദ് കസ്റ്റഡിയില്‍




കാസര്‍കോട് | കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ എസ് വൈ എസ് പ്രവര്‍ത്തകനായ അബ്ദുറഹ്മാന്‍ ഔഫിനെ കുത്തികൊലപ്പെടുത്തിയ മുസ്ലിം ലീഗ് ഗുണ്ടകള്‍ കസ്റ്റഡിയില്‍. കേസിലെ മുഖ്യപ്രതി ഇര്‍ഷാദ്, ഇയാളുടെ സഹായിയും രണ്ടാം പ്രതിയുമായ ഇസ്ഹാഖ് എന്നിവരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കസ്റ്റഡിയിലായ ഇര്‍ഷാദ് യൂത്ത്‌ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ സെക്രട്ടറിയാണ്. അദ്ദേഹത്തിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാത്തിനാല്‍ മംഗളൂര്‍ ആശുപത്രിയിലെത്തി പോലീസ് പിടികൂടി കാസര്‍കോട് എത്തിക്കുകയായിരുന്നു. ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
ഔഫിന്റെ മരണം സംബന്ധിച്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഹൃദയദമനികളിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മൂര്‍ച്ചയേറിയ ആയുധം കുത്തിയിറക്കിയതിനെ തുടര്‍ന്നുണ്ടായ നിലക്കാത്ത രക്തപ്രവാഹം മരണത്തിന് ഇടയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടെ ഔഫിന്റെ മരണം സംബന്ധിച്ച് സംസ്ഥാനത്തുണ്ടായ വ്യാപക പ്രതിഷേധം തുടരുരകയാണ്. രാഷ്ട്രീയ തോല്‍വികളെ കൊലപാതക രാഷ്ട്രീയം കൊണ്ട് നേരിടുന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകരെ നിലക്ക് നിര്‍ത്താന്‍ നേതൃത്വം തയ്യാറാകണമെന്നാണ് ആവശ്യം. പരിഷ്‌ക്യത ജനാധിപത്യ സമൂഹത്തിന് നേരെയുള്ള വെല്ലുവിളിയാണ് ലീഗ് അണികള്‍ നടത്തുന്നത്. തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ വൈരാഗ്യത്തില്‍ ലീഗ് നടത്തുന്ന കഠാര രാഷ്ട്രീയം ഒരു നിലക്കും അംഗികരിക്കാനാവില്ല. മുസ്ലിം ലീഗിന്റെ ഈ കിരാത നടപടിയെ തള്ളി പറയാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും തയ്യാറാവണമെന്ന് എസ് വൈ എസ് അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെടുന്നു.


No comments