Breaking News

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; ലക്ഷ്യം കര്‍ഷകരെ അനുനയിപ്പിക്കുക



തലസ്ഥാന അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം കൂടുതല്‍ ശക്തമാകുകയും രാജ്യവ്യാപകമായി ഇതിന് പിന്തുണ ലഭിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ കര്‍ഷകരെ അനുനയിപ്പിക്കുക എന്ന ലക്ഷ്യമിട്ട് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തെ ഒമ്പത് കോടി കര്‍ഷകര്‍ക്ക് ആയി 18,000 കോടിയുടെ സഹായം പ്രധന്‍മന്ത്രി സമ്മന്‍ നിധി പ്രകാരം വിതരണം ചെയ്ത ശേഷമാകും അദ്ദേഹം കര്‍ഷകരെ അഭിസംബോധന ചെയ്യുക.

അതിനിടെ ചര്‍ച്ചക്ക് ക്ഷണിച്ചു കൊണ്ടുള്ള കേന്ദ്രസര്‍ക്കാറിന്റെ രണ്ടാമത്തെ കത്തിന് കര്‍ഷക സംഘടനകള്‍ ഇന്ന് ഔപചാരിക മറുപടി നല്‍കും. പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വിലിക്കുന്നത് സംബന്ധിച്ച് ഒരു വാഗ്ദാനവുമില്ലാതെ ചര്‍ച്ചക്ക് ഇല്ലെന്ന നിലടപാടിലാണ് കര്‍ഷകര്‍. ഇതിനാല്‍ കേന്ദ്രത്തിന്റെ ക്ഷണം തള്ളിക്കൊണ്ടുള്ള മറുപടിയാകും കര്‍ഷകര്‍ നല്‍കുക. ഗൗരവമില്ലാത്ത സമീപനമാണ് കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് സംഘടനകള്‍ അറിയിക്കും.
ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷക നേതാക്കളുടെ റിലേ നിരാഹാരം തുടരുകയാണ്. മഹാരാഷ്ട്രയില്‍ നിന്നുള്ള പതിനായിരത്തില്‍പ്പരം കര്‍ഷകര്‍ ഇന്ന് ഡല്‍ഹി- ജയ്പൂര്‍ ദേശീയപാത ഉപരോധിക്കും



No comments