Breaking News

കെ.എസ്.ടി.എ ചിറ്റാരിക്കൽ ഉപജില്ലാ സമ്മേളനം ജനുവരി 3ന് ചായ്യോത്ത് സംഘാട സമിതി രൂപീകരിച്ചു


ചായ്യോം: കേരളാ സ്ക്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചിറ്റാരിക്കാൽ ഉപജില്ലയുടെ മുപ്പതാമത് വാർഷിക സമ്മേളനം 2021 ജനുവരി 3 ന് ജി.എച്ച് എസ് എസ് ചായ്യോത്ത് ചേരുന്നു. മതനിരപേക്ഷ വികസിത കേരളം , കരുത്താകുന്ന ജനകീയ വിദ്യാഭ്യാസം എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം . 39 യൂണിറ്റ് സമ്മേളനങ്ങളും 5 ബ്രാഞ്ച് സമ്മേളനങ്ങളും  പൂർത്തിയാക്കിയാണ് സബ് ജില്ലാ സമ്മേളനത്തിലേക്കെത്തിയത്.

സമ്മേളനത്തിൻ്റെ വിജയത്തിനായുള്ള സംഘാടക സമിതിയുടെ രൂപീകരണ യോഗം ചായ്യോത്ത് ചേർന്നു. കെ കുമാരൻ അധ്യക്ഷനായി. എ ആർ വിജയകുമാർ വിശദീകരണം നടത്തി .വാർഡ് മെമ്പർ ധന്യ പി , എൻ വി സുകുമാരൻ , സി ഗംഗാധരൻ , ടി ദാമോദരൻ  , പി വി ശ്രീധരൻ  , കെ ശ്രീധരൻ  ,പി ബാബുരാജ് , ടി.വിഷ്ണുനമ്പൂതിരി , പി.എം ശ്രിധരൻ, കെ വി ഭരതൻ  എന്നിവർ സംസാരിച്ചു. എം ബിജു സ്വാഗതവും കെ.വസന്തകുമാർ നന്ദിയും രേഖപ്പെടുത്തി.

ഭാരവാഹികൾ

ചെയർമാൻ : ടി കെ രവി

വൈസ് ചെയർമാൻ : പി ധന്യ , കെ കുമാരൻ , ടി ദാമോദരൻ , പി വി ശ്രീധരൻ , കെ ശ്രീധരൻ 

കൺവീനർ : കെ വി നാരായണൻ

ജോ കൺവീനർ : പി.വി സുകുമാരൻ

No comments