Breaking News

വാഹനാപകടത്തിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട എൽഡിഎഫ് സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിൽ ജയിച്ചു



വോട്ടെണ്ണൽ ദിവസത്തിന്റെ തലേന്ന് മരിച്ച മലപ്പുറത്തെ സ്ഥാനാർത്ഥിക്ക് ജയം. തലക്കാട് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് പാറശ്ശേരി വെസ്റ്റിലെ ഇടതുപക്ഷ സ്ഥാനാർഥി ഇരഞ്ഞിക്കൽ സഹീറ ബാനുവാണ് വിജയിച്ചത്. 239 വോട്ടിനാണ് വിജയം.

ഇന്നലെയാണ് സഹീറ ബാനു മരിച്ചത്. മുൻ പഞ്ചായത്ത് അംഗവും നിലവിൽ സിപിഐഎം ലോക്കൽ കമ്മറ്റിയംഗവുമാണ്. വാഹനാപടത്തിൽ പരുക്കേറ്റ് കഴിഞ്ഞ ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയിലായിരുന്നു. ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.

No comments