Breaking News

ചീമേനിയിൽ നിയന്ത്രണം വിട്ട ചെങ്കൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു


ചീമേനിയിൽ നിയന്ത്രണം വിട്ട ചെങ്കൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ചീമേനി ചിരിയളത്തെ രാജേഷാണ് മരണപ്പെട്ടത്. അപകടത്തിൽ ലോഡിംഗ് തൊഴിലാളി ചീമേനി ചന്ദ്രവയലിലെ രമേശന് സാരമായി പരുക്കേറ്റു. രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം. അപകടത്തിൽ രാജേഷ് ലോറിക്കടിയിൽ പെടുകയായിരുന്നു. കല്ലുമായി പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിയുകയായാരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാജേഷിനെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജാശുപ്രതിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

No comments