Breaking News

'ഭക്ഷ്യവസ്തുക്കളുടെ വരവ് നിലച്ചാൽ ഉപഭോക്തൃ സംസ്ഥാനമായ കേരളം പട്ടിണിയിലാകും'; കേന്ദ്രത്തിനെതിരേ മുഖ്യമന്ത്രി നിയമസഭയിൽ

തി​രു​വ​ന​ന്ത​പു​രം: (www.malayoramflash.com) കാർഷിക നിയമത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ പ്രത്യേക സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിക്കുന്ന പ്രമേയത്തിലാണ് കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്നത്. 


കർഷക പ്രക്ഷോഭം തുടർന്നാൽ കേരളത്തെ സാരമായി ബാധിക്കും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് ഭക്ഷ്യവസ്തുക്കളുടെ വരവ് നിലച്ചാൽ കേരളം പട്ടിണിയിലാകും. നിയമ ഭേദഗതി കോർപ്പറേറ്റ് അനുകൂലവും കർഷ വിരുദ്ധവുമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

No comments