Breaking News

കോവിഡ് സാഹചര്യത്തിൽ കളിയാട്ടം ഒഴിവാക്കി കോലാധാരികൾക്കും കർമ്മികൾക്കും ധനസഹായ വിതരണം നടത്തി പരപ്പ മുണ്ട്യാനം വിഷ്ണുമൂർത്തി ദേവസ്ഥാന കമ്മറ്റി മാതൃകയായി

പരപ്പ: കോവിഡ്19 കാരണം ഉത്സവങ്ങളും കളിയാട്ടങ്ങളും നടത്താൻ പറ്റാത്ത സഹാചര്യത്തിൽ പരപ്പ മുണ്ട്യാനം വിഷ്ണു മൂർത്തി ദേവസ്ഥാനക്കമ്മിറ്റി ഡിസംബർ 30 ന് നടത്തേണ്ട ഇത്തവണ കളിയാട്ടം മാറ്റി വച്ച് തെയ്യം കോലധാരികൾക്കും ക്ഷേത്ര ജീവനക്കാർക്കും മറ്റുള്ള ആചാരങ്ങൾ നടത്തുന്നവർക്കും ധനസഹായം വിതരണം നടത്തി മാതൃകയായി.

ചടങ്ങിൽ ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് സി.കെ പത്മനാഭൻ, സെക്രട്ടറി പി.ഗോപാലകൃഷ്ണൻ, രക്ഷാധികാരി ബാലചന്ദ്രൻ, വൈസ് പ്രസിഡണ്ട് ചന്തൂഞ്ഞി, ജോ. സെക്രട്ടറി ജയകുമാർ എന്നിവർ സംബന്ധിച്ചു.

No comments