Breaking News

എളേരിത്തട്ട് ഇ.കെ. നായനാർ മെമ്മോറിയൽ ഗവ. കോളജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്


കാസർഗോഡ്: എളേരിത്തട്ട് ഇ.കെ. നായനാർ മെമ്മോറിയൽ ഗവ. കോളജിൽ 2020-21 അധ്യയന വർഷം ജേണലിസം വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ച പാനലിൽ ഉൾപ്പെട്ടവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന എല്ലാവിധ അസ്സൽ സർട്ടിഫിക്കറ്റുകളും, പാനലിലെ രജിസ്‌ട്രേഷൻ നമ്പരും സഹിതം ജനുവരി നാലിന്് രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാവുക. പാനലിൽ ഉൾപ്പെടാത്തവർക്ക് കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെട്ട് ഓൺലൈൻ രജിസ്റ്റർ ചെയ്യുവാൻ അവസരം നിലവിലുണ്ട്. യു.ജി.സി നെറ്റ് യോഗ്യതയുളളവർക്ക് മുൻഗണന. യു.ജി.സി നെറ്റ് യോഗ്യതയുളളവരുടെ അഭാവത്തിൽ നെറ്റ് യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും. ഫോൺ: 0467-2241345

No comments