Breaking News

ശബരിമലയിൽ നെയ്യഭിഷേകം ചെയ്യാൻ അനുവദിക്കണം; തീയ്യ മഹാസഭ ജില്ലാ നേതൃസംഗമം ചെറുവത്തൂരിൽ സമാപിച്ചു


ചെറുവത്തൂർ: തീയ്യ മഹാസഭ കാസർഗോഡ് ജില്ല നേതൃസംഗമം ചെറുവത്തൂർ ശ്രീപൂമാല ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് നടന്നു കയ്യൂർ മുണ്ട്യയിലെ ഭാസ്കരൻ വെളിച്ചപ്പാടൻ ഭദ്രദീപം കൊളുത്തി. സംസ്ഥാന പ്രസിഡണ്ട് ഗണേശ് അരമങ്ങാനം യോഗം ഉൽഘാടനം ചെയ്തു. 

ശബരിമലയിൽ കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കണമെന്നും, നെയ്യഭിഷേകം നടത്താൻ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

തിയ്യ മഹാസഭ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സുനിൽ കുമാർ ചാത്തമത്ത്, ചന്ദ്രൻ പുതുക്കൈ, രവി കുളങ്ങര, പുഷ്പലത കൂടാതെ ജില്ലാ മണ്ഡലം, പഞ്ചായത്ത്, യൂണിറ്റ് ഭാരവാഹികൾ പങ്കെടുത്തു

No comments