Breaking News

ജില്ലാ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ഏർപ്പെടുത്തുക; ജനകീയ കർമ്മ സമിതി


കാഞ്ഞങ്ങാട്: ചെമ്മട്ടംവയൽ ജില്ലാശുപത്രിയിൽ പൊതുജനങ്ങളുടെ അടിയിന്തിര ചികിത്സ ലഭിക്കുന്നതിനു വേണ്ടി വിദഗ്ദ്ധാ ചികിത്സാ സൗകര്യങ്ങളും ഡോക്ടർമാരെയും ഏർപ്പടുത്തണമെന്ന് ജനകീയ കർമ്മസമിതി സർക്കാറിനോട് ആവശ്യപ്പെട്ടു. 

പഴയതു പോലെ ജില്ലാശുപത്രി പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്ത സാഹചര്യത്തിൽ സമരവുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് കർമ്മ സമിതി തീരുമാനിച്ചു. ജനകീയ ഇഛാശക്തിയുടെ പ്രതിഫലനമാണ് സമരത്തിലൂടെ ഉണ്ടായതെന്ന് യോഗം വിലയിരുത്തി. ജില്ലാശുപത്രിയുടെ വികസന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടാൻ ജനകീയ കർമ്മ സമിതി തീരുമാനിച്ചു. സമര ത്തോടൊപ്പം നിന്ന എല്ലാവർക്കും കർമ്മസമിതി നന്ദി രേഖപ്പെടുത്തി. തുടർപ്രവർത്തനങ്ങളിൽ പൊതു സമൂഹത്തിന്റെ സക്രിയമായ ഇടപെടൽ ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു. ചെയർമാൻ യൂസഫ് ഹാജി അദ്ധ്യക്ഷം വഹിച്ചു. സിസ്റ്റർ ജയ ആന്റോ മംഗലത്ത്, കെ.ദിവ്യ  , കുഞ്ഞിക്കണ്ണൻ കക്കാണത്ത്,  ടി മുഹമ്മദ് അസ്ലം, മുനിസ അമ്പലത്തറ, ബാബു അഞ്ചാം വയൽ, കെ.പി.രാമചന്ദ്രൻ ., എം.കാർത്യായണി.സിജോ അമ്പാട്ട്, പി.വി.രാഘവൻ ., ചന്ദ്രൻ പായം, എം.പി.ജമീല , പി.വി.കുഞ്ഞിക്കണ്ണൻ, പി.വിനോദ്  എന്നിവർ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും ഫൈസൽ ചേലക്കാട് നന്ദിയും പറഞ്ഞു.

No comments