Breaking News

മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് ജില്ലയിലെ വിവിധ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ പങ്കെടുക്കും


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ബുധനാഴ്ച  ജില്ലയിലെത്തും. 

ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ ഒമ്പത് മണിക്ക് (മീറ്റ് ദി പ്രസ് കാസര്‍കോട്), 11 മണിക്ക് കള്ളാര്‍ (ചുള്ളിക്കര വ്യാപാര ഭവന്‍), രണ്ട് മണിക്ക് പടുപ്പ് (ശ്രീരാമ ക്ഷേത്ര ഓഡിറ്റോറിയം, ബന്തടുക്ക), 3:30ന് കാഞ്ഞങ്ങാട് നഗരസഭ (കാര്‍ഷിക വികസന ബാങ്ക് ഹാള്‍), 4:30ന് നീലേശ്വരം നഗരസഭ (എന്‍ കെ ബി എം ഹാള്‍), 5:30ന് തൃക്കരിപ്പൂര്‍ ടൗണ്‍ (കൊയങ്കര മൃഗാശുപത്രി പരിസരം) എന്നിങ്ങനെയാണ് മുല്ലപ്പള്ളി പങ്കെടുക്കുന്ന തെരെഞ്ഞടുപ്പ് പ്രചാരണ പരിപാടികള്‍.

No comments