വീട്ടിനുള്ളിൽ ചിതയൊരുക്കിയശേഷം തീകൊളുത്തിയയാൾ മരിച്ചു
തിരുവനന്തപുരം: വീട്ടിനുള്ളിൽ സ്വയം ചിതയൊരുക്കി തീകൊളുത്തിയയാൾ മരിച്ചു. പാറശാലയ്ക്ക് സമീപം നെടുങ്ങോട് കുളവൻതറ വീട്ടിൽ നടരാജൻ (70)ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. ഭാര്യയോടും മക്കളോടും പിണങ്ങി നടരാജൻ ഒറ്റയ്ക്കായിരുന്നു താമസം.
വീട്ടിനുള്ളിൽനിന്ന് തീ പടരുന്നത് കണ്ട് നാട്ടുകാരും സമീപവാസികളും മകനും ഓടിയെത്തിയപ്പോഴാണ് ചിതയിൽ നടരാജൻ കത്തിയെരിയുന്നത് കണ്ടത്. നാട്ടുകാർ തീ കെടുത്തിയെങ്കിലും ഫലമുണ്ടായില്ല. കളിയിക്കാവിള ചന്തയിലെ കുലക്കച്ചവടക്കാരനായിരുന്നു മരിച്ച നടരാജൻ. ഭാര്യ ലളിത. മക്കൾ- ശിവരാജ്, ഉഷ, ജയിൻരാജ്.
No comments