Breaking News

കോവിഡ് പ്രതിസന്ധിയിൽ കൈത്താങ്ങായവർക്ക് ആദരം; ബളാൽ പള്ളിയിലൊരുക്കിയ കൂറ്റൻ നക്ഷത്രം ശ്രദ്ധേയമാകുന്നു


വെള്ളരിക്കുണ്ട്: ബളാൽ ഇടവകയിലെ യുവ ജനങ്ങൾ ബളാൽ പള്ളിയിൽ ഒരുക്കിയ കൂറ്റൻ മനോഹര നക്ഷത്രം ആളുകളെ ആകർഷിക്കുന്നു.

ക്രിസ്മസിനെ വരവേൽക്കുന്നതിന്റെ ഭാഗമായി ബളാൽ സെന്റ് ആന്റണീസ് ചർച്ചിലാണ് കൂറ്റൻ നക്ഷത്രം ഒരുക്കിയത്. കോവിഡ് മാഹാമാരിയിൽ  ജനങ്ങൾക്ക് താങ്ങും തണലുമായി നിലകൊണ്ടവർക്ക് ആദരവു  അർപ്പിച്ചുകൊണ്ടുള്ള സന്ദേശം ഉൾക്കൊളുന്നതാണ് ഈ നക്ഷത്രം. ഇടവകയിലെ യുവജനങ്ങൾ ചേർന്ന് ദിവസങ്ങളുടെ അധ്വാന ഫലമായാണ്  നക്ഷത്രം തയ്യാറാക്കിയത്.

No comments