ഇലക്ഷൻ ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് വിതരണം പുരോഗമിക്കുന്നു
ത്രിതല പഞ്ചായത്തിലേക്കുള്ള ഇലക്ഷൻ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് വിതരണം ചെയ്യുന്ന പ്രവർത്തികൾ അതാത് ബ്ലോക്ക് റിട്ടേണിങ് ഓഫീസറുടെ മേൽനോട്ടത്തിൽ ജില്ലയിൽ പുരോഗമിക്കുകയാണ്. പോസ്റ്റൽ ബാലറ്റ് കൃത്യമായി കിട്ടുന്നതിന് വോട്ട് രേഖപ്പെടുത്തി ഈ മാസം പതിനാറിന് നടക്കുന്ന വോട്ടെണ്ണലിന് മുമ്പായി പോസ്റ്റൽ ബാലറ്റ്, കൗണ്ടിംഗ് സ്റ്റേഷനിലെ ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസർമാർക്ക് ലഭ്യമായിരിക്കണം. ഈ സാഹചര്യത്തിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന പോസ്റ്റൽ ബാലറ്റ് പേപ്പർ ലഭിക്കുവാൻ അർഹതയുള്ളവർ അപേക്ഷകൾ ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസർമാർക്ക് ഡിസംബർ 12 ന് 5 മണിക്കകം എത്തിച്ചിട്ടുണ്ടെന്നും പോസ്റ്റൽ ബാലറ്റ് ലഭിച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തേണ്ടതാണെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ ആയ ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു.

No comments