പോളിങ് ബൂത്തിത്തിൽ സി.പി.എം ചിഹ്നമുള്ള മാസ്ക് ധരിച്ച സംഭവം: ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ
തിരുവനന്തപുരം: പോളിങ് ബൂത്തിൽ അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നമുള്ള മാസ്‌ക് ധരിച്ച് പ്രിസൈഡിങ് ഓഫീസർഎത്തിയ സംഭവത്തിൽ കൂടുതൽ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ. സംഭവത്തിൽ ആരോപണവിധേയയായ പ്രിസൈഡിങ് ഓഫീസറെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സസ്പെൻഡ് ചെയ്തു. കൊല്ലം ജില്ലയിലെ കൊറ്റങ്കര ഗ്രാമപ്പഞ്ചായത്തിലെ നാലാം വാർഡിലെ കുളശ്ശേരി ഒന്നാം പോളിങ് സ്റ്റേഷനിൽ ഉദ്യോഗസ്ഥയായിരുന്ന കെ. സരസ്വതിയെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
ഈ മാസം എട്ടിനുനടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിൽ ഇവർ ബൂത്തിനുള്ളിൽ അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നമുള്ള മാസ്‌ക് ധരിച്ചെത്തിയത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു.
ഇതിനെതിരേ യു.ഡി.എഫ്, ബി.ജെ.പി. പ്രവർത്തകർ പരാതി ഉന്നയിച്ചു. അത് പരാതിയായി ജില്ലാ കളക്ടർക്ക് കൈമാറുകയും ചെയ്തു. ഇതേത്തുടർന്ന് ജില്ലാ കളക്ടർ അബ്ദുൾ നാസർ ഉദ്യോഗസ്ഥയെ അപ്പോൾത്തന്നെ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്നും നീക്കി പകരം മറ്റൊരു ഉദ്യോഗസ്ഥന് ബൂത്തിന്റെ ചുമതല നൽകിയിരുന്നു
സംഭവം അന്വേഷിച്ചു റിപ്പോർട്ടു സമർപ്പിക്കാൻ ആർഡിഒയെ ചുമതലപ്പെടുത്തുകയും ചെയ്തു. ആർ.ഡി.ഒ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥയെ തെരഞ്ഞെടുപ്പ് കമ്മിഷൻ സസ്പെൻഡ് ചെയ്ത്.

No comments