ജില്ലയിൽ അനധികൃത ഖനനം തടയാൻ സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ചു
കാസര്‍ഗോഡ്: ജില്ലയിലെ അനധികൃത ചെങ്കല്‍-കരിങ്കല്‍ ഖനനം കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് 24 മണിക്കൂറും പ്രവൃത്തിക്കുന്ന സ്പെഷല്‍ സ്ക്വാഡ് രൂപീകരിച്ച് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ബാബു ഉത്തരവിറക്കി.
കാസര്‍ഗോഡ് റവന്യൂ ഡിവിഷനില്‍ സീനിയര്‍ ജിയോളജിസ്റ്റ് കെ.ആര്. ജഗദീശനും കാഞ്ഞങ്ങാട് റവന്യൂ ഡിവിഷനില്‍ അസി. ജിയോളജിസ്റ്റ് ആര്. രേഷ്മയും ലീഡര്മാരായാണ് സ്ക്വാഡ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുക. രണ്ട് ഡിവിഷനുകളിലെയും റവന്യൂ, പോലീസ്, ജിയോളജി വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെയാണ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
No comments