Breaking News

പെരുമ്പാവൂരിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ


കൊച്ചി: പെരുമ്പാവൂർ ചേലാമറ്റത്ത് ഒരു കുടുംബത്തിലെ 4 അംഗങ്ങളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാറപ്പുറത്തുകുടി വീട്ടിൽ ബിജു, ഭാര്യ അമ്പിളി, മക്കളായ ആദിത്യൻ, അർജ്ജുൻ എന്നിവരാണ് മരിച്ചത്.


മക്കൾ രണ്ട് പേരെയും ഹാളിലും ബിജുവിനെയും ഭാര്യയെയും കിടപ്പ് മുറിയിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചിട്ടി നടത്തിപ്പിലെ ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. ഇവർക്ക് 35 ലക്ഷത്തോളം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.


നാലംഗ കുടുംബത്തിന്റെ മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു.

No comments