വോട്ടെണ്ണൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കാഞ്ഞങ്ങാടും നിയന്ത്രണങ്ങൾ
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനോട് അനുബന്ധിച്ച് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി ചൊവ്വാഴ്ച്ച വൈകുന്നേരം ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ വെച്ച് രാഷ്ട്രീയ പാർട്ടി നേതാക്കളുടെ സർവ്വകക്ഷി യോഗം ചേർന്നു. ഇൻസ്പക്ടർ അനൂപ് കുമാർ ഇ ചടങ്ങ് ഉദ്ഘാടനം ചെയ്ത് കാര്യങ്ങൾ വിശദീകരിച്ചു. എസ്.ഐ ബാലകൃഷ്ണൻ സി സ്വാഗതം പറഞ്ഞു. എസ്.ഐ അജിത കെ നന്ദി അറിയിച്ചു. ചടങ്ങിൽ വിവിധ രാഷ്ട്രീയ പാർട്ടിനേതാക്കൾ പങ്കെടുത്തു.
സർവ്വക്ഷി യോഗ തീരുമാനങ്ങൾ
1. ഹോസ്ദുർഗ് സ്റ്റേഷൻ പരിധിയിൽ ആഹ്ലാദ പ്രകടനങ്ങൾ 5.30 മണിക്ക് അവസാനിപ്പിക്കും
2. ബൈക്ക് റാലികൾ നടത്താൻ പാടില്ല
3. എതിർ സ്ഥാനാർത്ഥികളുടെ വീട്ടിനു മുന്നിലൊ , പാർട്ടി ഓഫീസുകളുടെയൊ മുന്നിൽ വച്ച് പടക്കം പൊട്ടിക്കുകയൊ അസഭ്യം പറയാനൊ പാടില്ല
4. കാഞ്ഞങ്ങാട് നഗരസഭയിൽ നിന്നും വിജയിക്കുന്നവരെ ഉൾപ്പെടുത്തി കൊണ്ട് വിവിധ മുന്നണികൾക്ക് ഓരോ പ്രകടനം മാത്രമെ നടത്താവൂ
5. പഞ്ചായത്ത് വാർഡ് തല വിജയികൾക്ക് അതത് പഞ്ചായത്തു വാർഡിൽ മാത്രമെ പ്രകടനം നടത്താൻ അനുവാദമുള്ളു.
6. UDF പ്രവർത്തകർ പുതിയകോട്ട മുതൽ ELITE ഹോട്ടൽ വരെയും LDF പ്രവർത്തകർ പഴയ ബസ്റ്റാന്റ് വരെയും, NDA പ്രവർത്തകർ നവരംഗ് വരെയും പ്രകടനം നടത്തി പിരിഞ്ഞു പോകേണ്ടതാണ്
7. ആഹ്ലാദ പ്രകടനങ്ങൾ covid - 19 മാനദണ്ഡങ്ങൾ പാലിച്ച് മാത്രമെ നടത്താൻ പാടുള്ളു
No comments