ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ബന്തടുക്ക പടുപ്പിൽ ധർണ്ണ സമരം നടത്തി
ബന്തടുക്ക;കേന്ദ്ര സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ കാർഷിക ബിൽ കർഷകരുടെ നട്ടെല്ലൊടിക്കുമെന്നും, കർഷകരുടെ കൂട്ട ആത്മഹത്യയിലേക്ക് കാര്യങ്ങൾ എത്തിക്കുമെന്നും കേരളാ കോൺഗ്രസ് (ജോസഫ്) സംസ്ഥാന സ്റ്റിയറിഗ് കമ്മറ്റി അംഗം ജോർജ് പൈനാപ്പള്ളി പറഞ്ഞു.
ഡെൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന് അഭിവാദ്യമർപ്പിച്ച് ബന്തടുക്ക പടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം നടത്തിയ ധർണ്ണ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉപഭോക്താക്കൾ ഇന്ന് നൽകുന്നതിൻ്റെ എത്രയോ ഇരട്ടി വില നൽകി അരി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ വാങ്ങേണ്ടി വരുമെന്നും, എങ്കിലും കർഷകർക്ക് ഇന്ന് ലഭിക്കുന്ന വില പോലും ലഭിക്കാത്ത സാഹചര്യം ഈ ബില്ലു മൂലം വന്നു ചേരുമെന്നും അദ്ദേഹം പറഞ്ഞു.
ധർണ്ണയിൽ ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് ടിമ്മി എലിപുലിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷിജി ജേക്കബ്ബ്, ജില്ലാ വൈസ് പ്രസിഡണ്ട് അലക്സ് പുളിക്കൽ, ഷോബിപാറേക്കാട്ടിൽ, ജീവോ കെ.എം, സാബു മുകന്ദകരിയിൽ, മനോജ് മറാട്ട്കുളം, സജി വെട്ടിക്കൽ, സണ്ണി തറപ്പിൽ എന്നിവർ പ്രസംഗിച്ചു.
No comments