കർഷക സമരത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംയുക്ത ട്രേഡ് യൂണിയൻ കാഞ്ഞങ്ങാട് പ്രകടനവും പൊതു യോഗവും നടത്തി
കാഞ്ഞങ്ങാട്: കർഷക മേഖലയെ കുത്തക വൽക്കരിക്കുന്ന കേന്ദ്ര സർക്കാരിന്റെ തെറ്റായ നയത്തിൽ പ്രേതിഷേധിച്ചു കൊണ്ട് ലക്ഷ കണക്കിന് കർഷക തൊഴിലാളികൾ ഡൽഹിയിൽ നടത്തുന്ന സമരത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു കാഞ്ഞങ്ങാട് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്തത്തിൽ പ്രകടനവും പൊതു യോഗവും നടത്തി. പുതിയകോട്ട മാന്തോപ്പിൽ നടന്ന പൊതുയോഗം C.I.T.U നേതാവ് എം ആർ ദിനേശൻ സ്വാഗതം പറഞ്ഞു A.I.T.U.C നേതാവ് ദാമോധരൻ ആദ്യക്ഷത വഹിച്ചു. C.I.T.U നേതാവ് വി.വി.പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു.
'കെ.വി.ബാലകൃഷ്ണൻ(INTUC), കരീം കുശാൽനഗർ(STU), പി.പി.രാജു(JTUC), സഹദേവൻ, ഡി.വി.അമ്പാടി, യൂനുസ് വടകരമുക്ക്, ജാഫർ മൂവാരിക്കുണ്ട്, കുട്ട്യൻ, മജീദ് വേങ്ങര എന്നിവർ സംസാരിച്ചു.

No comments