Breaking News

കാർഷിക നിയമങ്ങൾ പിൻവലിച്ച് കർഷക സമരം ഒത്തുതീർപ്പാക്കുക കെ.എസ്.ടി.എ വരക്കാട് ബ്രാഞ്ച് സമ്മേളനം സമാപിച്ചു


വരക്കാട് : ആഴ്ചകളായി തുടരുന്ന കർഷകരുടെ ഐതിഹാസിക സമരത്തിന് ആധാരമായ കാർഷിക നിയമങ്ങൾ പിൻവലിച്ച് കർഷക സമരം ഒത്തുതീർപ്പിലെത്തിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന്  കെ.എസ് ടി എ വരക്കാട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. വരക്കാട് ഹയർ സെക്കൻ്ററി സ്കൂളിൽ ചേർന്ന സമ്മേളനത്തിൽ ബ്രാഞ്ച് പ്രസിഡൻ്റ് ഷാജഹാൻ വി പി അധ്യക്ഷനായി. സുധീർ പി രക്തസാക്ഷി പ്രമേയവും നിഷ പി വി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ കമ്മറ്റിയംഗം പി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ സെക്രട്ടറി എം ബിജു സംഘടനാറിപ്പോർട്ടും ബ്രാഞ്ച് സെക്രട്ടറി അബ്ദുൾ വഹാബ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ പ്രസിഡൻ്റ് എ ആർ വിജയകുമാർ , ടി വിഷ്ണു നമ്പൂതിരി ,പി .എം ശ്രിധരൻ , കെ വസന്തകുമാർ , ടി കെ ചന്ദ്രമ്മ , കെ കെ നാരായണൻ , കെ കരുണാകരൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് പ്രതിനിധികൾക്കെല്ലാം കെ കെ നാരായണൻ തയ്യാറാക്കിയ  സാനിറ്റൈസർ വിതരണം ചെയ്തു .

ഭാരവാഹികൾ

പ്രസിഡൻ്റ് : ഷാജഹാൻ വി പി

വൈസ് പ്രസിഡൻ്റ് :സുധീർ പി

സെക്രട്ടറി : നിഷ പി വി

ജോ സെക്രട്ടറി : പ്രതീഷ് കുമാർ സി

ട്രഷറർ : അബ്ദുൾ വഹാബ് ഒ ടി

No comments