Breaking News

തുണി അലക്കിക്കൊണ്ടിരിക്കേ കുഴിയിൽ വീണ വീട്ടമ്മ ഭൂമിക്കടിയിലൂടെ തൊട്ടടുത്ത കിണറ്റിൽ കണ്ണൂർ ഇരിക്കൂറിൽ ആണ് നാട്ടുകാരെ അത്ഭുതപ്പെടുത്തിയ സംഭവം നടന്നത്

കാലുതെറ്റി കുഴിയിൽ വീണ വീട്ടമ്മ പിന്നെ പൊങ്ങിയത് തൊട്ടപ്പുറത്തെ കിണറ്റിൽ. കണ്ണൂർ ഇരിക്കൂറിൽ ആണ് നാട്ടുകാരെ അത്ഭുതപ്പെടുത്തിയ സംഭവം നടന്നത്. ഇരിക്കൂർ ആയിപ്പുഴയിൽ കെ എ അയ്യൂബിന്റെ ഭാര്യ ഉമൈബയാണ് (42) കാലുതെറ്റി കുഴിയിൽ വീണത്. തുണി അലക്കി കൊണ്ടിരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.

വീട്ടമ്മ കുഴിയിൽ വീണതോടെ വലിയ ശബ്ദം കേട്ടതായി പരിസരവാസികൾ പറയുന്നു. ഓടിക്കൂടിയ നാട്ടുകാർ പെട്ടെന്ന് തന്നെ രക്ഷാപ്രവർത്തനം നടത്തി. അതു കൊണ്ട് തന്നെ കാര്യമായ പരിക്കുകളില്ലാതെ വീട്ടമ്മ രക്ഷപ്പെട്ടു.

പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി പരിശോധനകൾ നടത്തി. കുഴിയിൽ നിന്നും തൊട്ടടുത്ത കിണറിലേക്ക് രൂപപ്പെട്ട തുരങ്കത്തിലൂടെ ആണ് വീട്ടമ്മ വീണത് എന്ന് വ്യക്തമായി. അപകടം നടന്ന സ്ഥലം നാട്ടുകാരും പൊലീസും നിരീക്ഷിക്കുണ്ട്. കുഴിയിൽ വീണ വീട്ടമ്മ കിണറ്റിൽ പൊങ്ങിയതിന്റെ അമ്പരപ്പിലാണ് പക്ഷേ ഇപ്പോഴും നാട്ടുകാർ.

ഭൂമിക്കടിയിലൂടെയുള്ള സോയിൽ പൈപ്പിംഗ് പ്രതിഭാസം കണ്ണൂരിലെ മലയോര മേഖലകളിൽ അടുത്ത കാലങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു.

No comments