Breaking News

കേരള കർണ്ണാടക അതിർത്തിയായ കരിക്കെ ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഇന്ന്

കരിക്കെ: പുതിയ നേതൃത്വത്തെ കാത്ത് കരിക്കെ ഗ്രാമ പഞ്ചായത്ത് നാളെ പോളിംഗ് ബൂത്തിലേക്ക്. ഭരണം കഴിഞ്ഞ് മാസങ്ങളോളം ആയെങ്കിലും കോവിഡ് മൂലം തെരഞ്ഞെടുപ്പ് വൈകുകയായിരുന്നു. 4 വാർഡുകളിലായി 24 സ്ഥാനാർത്ഥികൾ കോൺഗ്രസ്‌, ബിജെപി,ജെ.ഡി.എസ്, സ്വാതന്ത്രർ എന്നീ ലേബലിൽ മത്സരിക്കുന്നുണ്ട്. ഒന്നാം വാർഡ് ആയ തോട്ടത്തിൽ  എട്ടും രണ്ടാം വാർഡ് എള്ളുകൊച്ചിയിൽ ഏഴും മൂന്നും നാലും വാർഡായ ചെത്തുകയത്ത് നാലും അഞ്ചും സ്ഥാനാർഥികൾ വീതം മത്സര രംഗത്തുണ്ട്. വർഷങ്ങളായി കോൺഗ്രസ്‌ ഭരിക്കുന്ന പഞ്ചായത്താണ് കരിക്കെ.   ഇത്തവണ ഏറെ ശക്തമായ മത്സരമാണ് നടക്കുന്നത്. തികഞ്ഞ പ്രതീക്ഷയോടെ എല്ലാ മുന്നണികളും തീവ്ര പ്രചാരണത്തിലാണ്.

No comments