Breaking News

കെഎസ്‌ആര്‍ടിസിയുടെ മുഴുവൻ സർവീസുകളും ജനുവരി മുതൽ പുനഃരാരംഭിക്കും


തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് നിർത്തിവെച്ചിരുന്ന കെഎസ്‌ആര്‍ടിസിയുടെ മുഴുവന്‍ സര്‍വ്വീസുകളും ജനുവരി മുതല്‍ പുനഃരാരംഭിക്കും. കെഎസ്‌ആര്‍ടിസി സിഎംഡി ബിജുപ്രഭാകര്‍ ഐഎഎസ് അറിയിച്ചതാണ് ഇക്കാര്യം. ഇതിന് വേണ്ടി എല്ലാ യൂണിറ്റ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഫാസ്റ്റ് പാസഞ്ചറുകള്‍ ബസ് സർവീസുകൾ രണ്ട് ജില്ലകളിലും, സൂപ്പര്‍ ഫാസ്റ്റുകള്‍ നാല് ജില്ലകള്‍ വരെയും ഓപ്പറേറ്റ് ചെയ്യുന്ന സമ്പ്രദായം നിലനിര്‍ത്തുമെന്നും സിഎംഡി അറിയിച്ചു. ദീർഘദൂര സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നുണ്ട്. തെക്കൻ കേരളത്തിൽ നിന്നു വടക്കൻ കേരളത്തിലേക്കുള്ള സർവീസുകളിൽ ഏറിയ പങ്കും ഇതിനോടകം ഓടി തുടങ്ങി.

ക്രിസ്തുമസ് പുതുവത്സര ദിനത്തോടനുബന്ധിച്ച്‌ കെഎസ്‌ആര്‍ടിസി പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വ്വീസ് നടത്താനും തീരുമാനമായിട്ടുണ്ട്. ഡിസംബര്‍ 21 മുതല്‍ ജനുവരി നാലു വരെയാണ് പ്രത്യേക സര്‍വ്വീസ് നടത്തുക. കേരളത്തിലെ വിവിധ കേന്ദ്രങ്ങില്‍ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചുമാണ് സര്‍വ്വീസ് നടത്തുക.

സര്‍വ്വീസുകളും സമയക്രമവും താഴെ

ബാംഗ്ലൂരില്‍ നിന്നുള്ള സര്‍വ്വീസുകള്‍

1.ബാംഗ്ലൂര്‍ കോഴിക്കോട് ( സൂപ്പര്‍ എക്സ്പ്രസ്) മാനന്തവാടി , കുട്ട വഴി രാത്രി 9.45 ന്
2.ബാംഗ്ലൂര്‍ കോഴിക്കോട് ( സൂപ്പര്‍ ഡീലക്സ്) മാനന്തവാടി , കുട്ട വഴി രാത്രി 9.20 തിന്
3.ബാംഗ്ലൂര്‍ കോഴിക്കോട് ( സൂപ്പര്‍ ഡീലക്സ്) മാനന്തവാടി , കുട്ട വഴി രാത്രി 10.15 ന്
4. ബാംഗ്ലൂര്‍ തൃശ്ശൂര്‍ ( സൂപ്പര്‍ ഡീലക്സ്) പാലക്കാട് സേലം വഴി രാത്രി 7.25 ന്
5. ബാംഗ്ലൂര്‍ എറണാകുളം ( സൂപ്പര്‍ ഡീലക്സ്) പാലക്കാട് , സേലം വഴി രാത്രി 6.40 തിന്
6. ബാംഗ്ലൂര്‍ തിരുവനന്തപുരം ( സൂപ്പര്‍ ഡീലക്സ്) പാലക്കാട് , സേലം വഴി വൈകിട്ട് 6 മണി
7. ബാംഗ്ലൂര്‍ കോട്ടയം ( സൂപ്പര്‍ ഡീലക്സ്) പാലക്കാട് സേലം വഴി വൈകിട്ട് 6.15 ന്
8. ബാംഗ്ലൂര്‍ കണ്ണൂര്‍ (സൂപ്പര്‍ ഡീലക്സ്) ഇരിട്ടി , മട്ടന്നൂര്‍ വഴി രാത്രി 10.10 ന്
9. ബാംഗ്ലൂര്‍ കണ്ണൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) ഇരിട്ടി , കൂട്ടുപുഴ വഴി രാത്രി 11 മണി
10. ബാംഗ്ലൂര്‍ പയ്യന്നൂര്‍ ( സൂപ്പര്‍ എക്സ്പ്രസ്) ചെറുപുഴ വഴി രാത്രി 10.15 ന്
11. ബാംഗ്ലൂര്‍ സുല്‍ത്താന്‍ ബത്തേരി ( സൂപ്പര്‍ ഫാസ്റ്റ്) മൈസൂര്‍ വഴി രാത്രി 11.55 ന്
12. ചെന്നൈ തിരുവനന്തപുരം ( സൂപ്പര്‍ ഡീലക്സ്) ട്രിച്ചി, മധുര, നാഗര്‍കോവില്‍ വഴി വൈകിട്ട് 5 മണി

No comments