Breaking News

ബദിയടുക്ക സിപിഐഎം ഓഫീസിന് നേരെ ബോംബേറ്


ബദിയടുക്ക സിപിഐഎം ഓഫീസിന് നേരെ ബോംബേറ്.നിരവധി സിപിഐഎം പ്രവർത്തകർക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നിൽ മുസ്ലിം ലീഗ് ആണെന്ന് സിപിഐഎം നേതൃത്വം പറഞ്ഞു. ബദിയടുക്കയിൽ മുസ്‌ലീം ലീഗിന്റെ പ്രകടനത്തിനിടെ അനാവശ്യ പ്രകോപനം സൃഷ്‌ടിച്ച ലീഗ് പ്രവർത്തകർ സിപിഐഎം ഓഫീസിലേക്ക് ബോംബ് എറിയുകയായിരുന്നു.

സിപിഐഎം ബദിയടുക്കയിൽ പ്രതിഷേധ പ്രകടനം നടത്തി. ലീഗിന്റെ കോട്ട കൊത്തളങ്ങൾ തകർന്നതിലെ വിഷമം അക്രമത്തിലൂടെ തീർക്കാൻ ഒരുങ്ങുന്നതാണ് ഇപ്പോൾ കാണുന്നത്. സമാധാനപൂർണ്ണമായ അന്തരീക്ഷത്തെ തകർക്കാൻ അനുവദിക്കില്ല എന്ന് സിപിഐഎം നേതൃത്വം അറിയിച്ചു.

No comments