Breaking News

കുടുംബശ്രീ സംരംഭമായ ഇഷ്ടം മാട്രിമോണിയുടെ ഓഫിസ് രാജപുരത്ത് തുറന്നു


രാജപുരം: കുടുംബശ്രീ സംരംഭമായ ഇഷ്ടം മാട്രിമോണി രാജപുരത്ത് പ്രവർത്തനം തുടങ്ങി.ഹോളി ഫാമിലി ഷോപ്പിങ്ങ് കോംപ്ലക്സിൽ സിനിമ- സീരിയൽ താരം ഉണ്ണിരാജ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു. കള്ളാർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് അധ്യക്ഷ കെ.മോഹിനി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ ടി.ടി.സുരേന്ദ്രൻ ആദ്യ രജിസ്‌ട്രേഷൻ സ്വീകരിച്ചു. അസി.കോ- ഓർഡിനേറ്റർ ഡി.ഹരിദാസ്, പനത്തടി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് അധ്യക്ഷ വി.മാധവി, കള്ളാർ പഞ്ചായത്ത് കുടുംബശ്രീ അക്കൗണ്ടന്റ് രാഖി സതീഷ്, എം.എസ്.പ്രമീള പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. ഫോൺ: 702596797

No comments