Breaking News

കുന്നത്തൂർപാടി തിരുവപ്പന ഉത്സവം ഇത്തവണയില്ല


മുത്തപ്പൻറ ആരൂഢസ്ഥാനമായ കുന്നത്തൂർ പാടി മുത്തപ്പൻ ദേവസ്ഥാനത്തെ തിരുവപ്പന ഉത്സവം ഇത്തവണ ഉണ്ടാകില്ലെന്ന് പാരമ്പര്യ ട്രസ്റ്റിയും കരക്കാട്ടിടം വാണവരുമായ എസ്.കെ കുഞ്ഞിരാമൻ നായനാർ അറിയിച്ചു. കോവിഡിനെ തുടർന്നാണ് തീരുമാനം.

 17-നാണ് ഉത്സവം തുടങ്ങേണ്ടി യിരുന്നത് അന്ന് താഴെ പൊടിക്കളത്തെ മടപ്പുരയിൽ രാവിലെആറുമുതൽ തന്ത്രിയുടെ കാർമികത്വത്തിൽ പൂജകളും വൈകിട്ട് അഞ്ചിന് ഊട്ടും വെള്ളാട്ടവും ഉണ്ടാകും. ഭക്തർക്ക് നിയന്ത്രണ്വിധേയമായി പ്രവേശനം അനുവദിക്കും.

No comments