Breaking News

കാസർകോട് പട്ടികജാതി വിഭാഗക്കാരെ തറയിലിരുത്തി നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണത്തിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നു


കാസർഗോഡ് : ദേലംപാടി ഡിവിഷനിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ പട്ടികജാതി വിഭാഗക്കാരായവരെ തറയിൽ ഇരുത്തി സംഭവത്തിൽ പ്രതിഷേധം ശക്തം. കുമ്പടാജെ പഞ്ചായത്തിലെ ആറാം വാർഡ് ബെളിഞ്ചയിലെ കജെ കമ്മ്യൂണിറ്റി ഹാളിന്റെ വരാന്തയിൽ നടത്തിയ പരിപാടിയാണ് നേതാക്കളുടെ നിലപാടിൽ വിവാദമായാത്.  പരിപാടിയിൽ പങ്കെടുക്കാൻ സ്ഥാനാർത്ഥിക്കൊപ്പമെത്തിയവർ വേദിയിൽ കസേരയിലും ബെഞ്ചിലുമായി ഇരിപ്പിടം ഉറപ്പിച്ചു. എന്നാൽ പട്ടികജാതി വിഭാഗക്കാരായ കോളനി നിവാസികളെ തറയിലാണ് ഇരുത്തിയത്.നേതാക്കളുടെ മണിക്കൂർ നീണ്ട പ്രസംഗം മുഴുവൻ ഇവർ തറയിൽ ഇരുന്ന് കേൾക്കേണ്ടിയുംവന്നു.

'തറയിലിരിക്കാൻ മാത്രം വിധിക്കപ്പെട്ടവരാണോ ജാതിയിൽ താഴ്ന്നവരായ ഞങ്ങൾ ?' എന്ന ചോദ്യം ഉയർത്തിയാണ് ഈ സംഭവത്തിനെതിരെ സോഷ്യൽ മീഡിയ പ്രതികരിച്ചത്. 

കോളനിയിലെ പ്രചരണത്തിന്റെ ഫോട്ടോ സ്ഥാനാർഥി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്.

സാമൂഹികമായും  സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവർ തറകളിലാണ് ഇരിക്കേണ്ടതെന്ന  അധമബോധം വച്ച്പുലർത്തുന്ന അഭിനവ രാഷ്ട്രീയ പട്ടേലർമാർക്കെതിരെ പ്രമുഖ നേതാക്കളെല്ലാം  പ്രതിഷേധം രേഖപ്പെടുത്തി.

No comments