കൊന്നക്കാട് തുമ്പതട്ടിൽ പ്രവർത്തിക്കുന്ന വ്യാജ വാറ്റ് കേന്ദ്രം വെളളരിക്കുണ്ട് പോലീസ് തകർത്തു
വെള്ളരിക്കുണ്ട്: കൊന്നക്കാട് തുമ്പതട്ടിൽ സ്വകാര്യ വ്യക്തിയുടെ ഉപയോഗശൂന്യമായ കെട്ടിടത്തിൽ പ്രവർത്തിച്ച വ്യാജ വാറ്റ് കേന്ദ്രം പോലീസ് തകർത്തു. വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ പ്രേംസദന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച രാത്രി 12 മണിയോടെ എസ്.ഐ. ശ്രീദാസും സംഘവും നടത്തിയ പരിശോധനയിലാണ് വ്യാജ വാറ്റ് കേന്ദ്രം കണ്ടെത്തിയത്. പോലിസിനെ കണ്ട സംഘം ഓടി രക്ഷപ്പെട്ടു. പത്തനംതിട്ട സ്വദേശിയുടെയാണ് സ്ഥലവും കെട്ടിടവും .ഇവിടെ നിന്ന് 250 ലിറ്റർ വിഷും , വാറ്റാൻ ഉപയോഗിക്കുന്ന സ്റ്റൗ, പത്രങ്ങൾ മറ്റ് ഉപകരണങ്ങൾ പോലിസ് പിടിച്ചെടുത്തു. പരിശോധന സംഘത്തിൽ എസ് ഐ. ജയപ്രകാശ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ പ്രദീപൻ, നിഥിൻ ചന്ദ്രൻ ,ഡ്രൈവർ രഘുനാഥൻ എന്നിവരും ഉണ്ടായിരുന്നു.

No comments