Breaking News

കെ കരുണാകരൻ അനുസ്മരണം വിവിധ പരിപാടികളോടെ ആചരിച്ചു


മാലോം :മുതിർന്ന കോൺഗ്രസ്‌ നേതാവ് കെ കരുണാകരൻ അനുസ്മരണം മാലോതും, വള്ളിക്കടവിലും, ചുള്ളിയിലും വിവിധ പരിപാടികളോടെ ആചരിച്ചു. മാലോത്  കർഷക കോൺഗ്രസ്‌ സംസ്ഥാനസെക്രട്ടറി രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു. അലക്സ്‌ നെടിയകാല, ഗിരീഷ് വട്ടക്കാട്ട്, ഡാർലിൻ ജോർജ് കടവൻ, ബിബിൻ അറക്കൽ എന്നിവർ സംസാരിച്ചു. ചുള്ളിയിൽ ലീഡർ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഭക്ഷണ കിറ്റ് വിതരണവും, കർഷക ദിനത്തിൽ മികച്ച കർഷകനെ ആദരിക്കുകയും ചെയ്തു. കർഷക കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി രാജു കട്ടക്കയവും, എൻ ടി വിൻസെന്റും, വാർഡ് മെമ്പർ അപ്പച്ചനും ചേർന്ന്  മികച്ച കർഷകൻ ആയ ജോണിയെ ഷാൾ അണിയിച്ചു. ശരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഗണേശൻ എന്ന യുവാവിന് ഭക്ഷണ കിറ്റും കൈമാറി. ബാലചന്ദ്രൻ ചുള്ളി അദ്യക്ഷത വഹിച്ചു. രാജു കട്ടക്കയം, എൻ ടി വിൻസെന്റ്, ഗിരീഷ് വട്ടക്കട്ട്, സത്യൻ, ഡാർലിൻ ജോർജ് കടവൻ എന്നിവർ സംസാരിച്ചു.

No comments