അമ്മയും മൂന്ന് കുഞ്ഞുങ്ങളും മരിച്ച നിലയിൽ; മരിച്ചത് മൂന്ന് മാസം മുതൽ നാല് വയസ്സുവരെ പ്രായമുള്ള കുഞ്ഞുങ്ങൾ
എറണാകുളം ഞാറയ്ക്കലിൽ അമ്മയും മൂന്ന് കുഞ്ഞുങ്ങളും മരിച്ച നിലയിൽ. എടവനക്കാടുള്ള കൂട്ടുങ്ങൽ ചിറയിൽ സനിലിന്റെ ഭാര്യ വിനീത(25), കുഞ്ഞുങ്ങളായ വിനയ്, ശ്രാവൺ, ശ്രേയ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മത്സ്യതൊഴിലാളിയാണ് സനിൽ.
കുഞ്ഞുങ്ങൾക്ക് നാല് വയസ്സു മുതൽ മൂന്ന് വയസ്സുവരെയാണ് പ്രായം. മൂത്ത കുട്ടിക്ക് നാല് വയസ്സും രണ്ടാമത്തെ കുട്ടിക്ക് മൂന്ന് വയസ്സുമാണ്. കുട്ടികളുടെ അമ്മയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം വ്യക്തമല്ല. ഞാറക്കൽ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
No comments