Breaking News

കാറിൽ കടത്തുകയായിരുന്ന 135 ലിറ്റർ ഗോവൻ മദ്യവുമായി രണ്ട് യുവാക്കൾ നീലേശ്വരം എക്‌സൈസിന്റെ പിടിയിൽ


 നീലേശ്വരം മാർക്കറ്റ് റോഡിൽ വെച്ചാണ് 750 ml ന്റെ 180 കുപ്പികളിലായി 135 ലിറ്റർ ഗോവൻ മദ്യം KL57Q 5958 നമ്പർ ബലേന  കാറിൽ  കടത്താൻ ശ്രമിക്കവേ 23.12.20 ന് പുലർച്ചെ 12.30 മണിയോടെ  നീലേശ്വരം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സാദിഖും പാർട്ടിയും ചേർന്ന് കൊടുവള്ളി സ്വദേശിയായ അയ്യപ്പൻ മകൻ രാജീവൻ പി യെയും  കതിരൂരിലെ മുഹമ്മദ്‌ മകൻ കെ കെ ഫിറോസിനെയും പിടികൂടിയത്.മദ്യം കണ്ണൂർ കോഴിക്കോട് ഭാഗത്തേക്ക്‌ കടത്തുകയായിരുന്നു.  പ്രതികളെ  ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കി. 

ഇന്നേ ദിവസം 2.30 am സമയത്തു  വാഹനപരിശോധനക്കിടെ 45 ലിറ്റർ ഗോവൻ മദ്യം KL58R3695 നമ്പർ ആൾട്ടോ കാറിൽ നിന്നും പിടികൂടി കേസാക്കി.. ടി പ്രതി എകസൈസ് സംഘത്തെ കണ്ട് ഓടി രക്ഷപെട്ടു. പാർട്ടിയിൽ എക്സൈസ് ഇൻസ്‌പെക്ടർ സാദിഖ് നെ കൂടാതെ പ്രിവന്റീവ് ഓഫിസർ മാരായ പീതാംബരൻ.കെ, കെ. വി. വിനോദൻ, സിവിൽ എക്സൈസ് ഓഫിസർമാരായ നിഷാദ് പി, മഞ്ജുനാഥ്, പ്രദീഷ്. കെ, സിജു. കെ ഡ്രൈവർ വിജിത്ത് എന്നിവർ ഉണ്ടായിരുന്നു

No comments