തദ്ദേശ തെരഞ്ഞെടുപ്പിൽ കേന്ദ്രസേനയില്ല; പോലീസ് വലയത്തില്‍ മലബാര്‍
കോഴിക്കോട് : മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിലുള്‍പ്പെടെ പോളിംഗ് നടക്കുന്ന വടക്കന്‍ കേരളത്തില്‍ കനത്ത സുരക്ഷയൊരുക്കി പോലീസ്. കേന്ദ്രസേനകളുടെ സേവനം ആവശ്യപ്പെടാതെയാണ് ഇത്തവണ സംസ്ഥാന പോലീസ് തെരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് സജ്ജരായത്.
എന്‍എസ്ജിയുടെ പരിശീലനം ഉള്‍പ്പെടെ ലഭിച്ച സായുധസേനാ വിഭാഗത്തെയും മാവോയിസ്റ്റുകളെ പിടികൂടുന്നതിനായുള്ള തണ്ടര്‍ ബോൾട്ടിന്റെയും സേവനം ഉള്‍പ്പെടുത്തിയാണ് പോളിംഗ് സുഗമമാക്കുന്നത്. വടക്കന്‍ കേരളത്തിന്റെ സുരക്ഷാ ചുമതലയുള്ള ഡിഐജി കെ.സേതുരാമന് വോട്ടിംഗ് നടക്കുന്ന ജില്ലകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി.
നാലു ജില്ലകളിലായി 1105 പ്രശ്ന ബാധിത ബൂത്തുകളാണുള്ളത്. ഇതില്‍ കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പ്രശ്ന ബാധിത ബൂത്തുകളുള്ളത്. 785 ബൂത്തുകളാണ് ഇവിടെ മാത്രമുള്ളത്. മലപ്പുറത്തും കാസര്‍ഗോഡും 100 ബൂത്തുകള്‍ വീതമാണ് പ്രശ്നബാധിതമായുള്ളത്. കോഴിക്കോട് 120 ബൂത്തുകളും പ്രശ്ബാധിത ബൂത്താണ്.

No comments